Times Kerala

ബൗണ്‍സ് ബാക്ക് എന്ന പുതിയ പ്രചാരണവുമായി എച്ച്ഡിഎഫ്‌സി ലൈഫ്

 
ബൗണ്‍സ് ബാക്ക് എന്ന പുതിയ പ്രചാരണവുമായി എച്ച്ഡിഎഫ്‌സി ലൈഫ്

മുംബൈ: ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്‌സി ലൈഫ് ബൗണ്‍സ് ബാക്ക് എന്ന പുതിയൊരു പ്രചാരണത്തിന് തുടക്കമിട്ടു. വിജയത്തിലേക്കുള്ള പുതിയ പാത തുറക്കുന്നതില്‍ സാമ്പത്തിക സുരക്ഷിതത്വം ഒരാളുടെ കാര്യങ്ങള്‍ എത്ര എളുപ്പമാക്കുന്നുവെന്ന സന്ദേശമാണ് പ്രചാരണം നല്‍കുന്നത്. അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും, ആളുകള്‍ മാറികൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും പൂര്‍ണമായ നിശ്ചയദാര്‍ഢ്യത്തിലൂടെ ഉയര്‍ന്നുവന്ന വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്തു.

രാജ്യം സാമ്പത്തിക സമ്മര്‍ദ്ദത്തെ നേരിടുമ്പോഴും പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നു, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അനിശ്ചിതത്വത്തിന് ഇടയിലും പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് ആളുകള്‍ക്ക് തുണയായത് അവരുടെ സാമ്പത്തിക കരുതലായിരുന്നു.
ഒരിക്കലും പിന്മാറാത്ത ഈ മനോഭാവമാണ് എച്ച്ഡിഎഫ്‌സിയുടെ പുതിയ പ്രചാരണത്തില്‍ പകര്‍ത്തിയിരിക്കുന്നത്. ദമ്പതികളുടെ കഥയിലൂടെ ചിത്രം നീങ്ങുന്നത്. ജോലി നഷ്ടപ്പെടുന്ന ഭര്‍ത്താവ് ‘ഫാഷന്‍ ഹൗസ്’ എന്ന പേരില്‍ പുതിയ റീട്ടെയില്‍ സ്റ്റോര്‍ ആരംഭിക്കുന്നു. ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തും അവര്‍ക്ക് തിരിച്ചു വരവിന് സഹായമായത് സാമ്പത്തിക തയ്യാറെടുപ്പായിരുന്നു. തിരിച്ചടികളില്‍ നിന്നും തിരികെ വിജയത്തിലേക്ക് എത്തുന്നതിന് ഉപഭോക്താക്കളെ സാമ്പത്തിക കരുതലിന് പ്രോല്‍സാഹിപ്പിക്കുന്നതാണ് പുതിയ പ്രചാരണം.
തിരിച്ചടികളുടെ കാലത്ത് അവനവന്റെ തന്റെ കാര്യവും കുടുംബത്തിന്റെ സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതില്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രധാന്യമാണ് ഇവിടെ വ്യക്തമാക്കുന്നത്.

Related Topics

Share this story