Times Kerala

ദീപികാ പദുക്കോൺ LEVI’S® ഗ്ലോബൽ ബ്രാൻഡ് അംബാസിഡർ

 
ദീപികാ പദുക്കോൺ LEVI’S® ഗ്ലോബൽ ബ്രാൻഡ് അംബാസിഡർ

കഴിഞ്ഞ 85+ വർഷങ്ങളായി സ്ത്രീകൾക്ക് ‘പെർഫെക്റ്റ് ജീൻസ്’ നിർമ്മിക്കുന്നതിൽ അതീവശ്രദ്ധാലുക്കളാണ് Levi’s®. 1873-ൽ ഒറിജിനൽ ബ്ലൂ ജീൻ അവതരിപ്പിച്ച ബ്രാൻഡ് 1934-ൽ ജനപ്രീതിയാർജ്ജിച്ച 501®, സ്ത്രീകൾക്കുള്ള ഏറ്റവും ആദ്യത്തെ ബ്ലൂ ജീൻ എന്നിവകൊണ്ട് ഫാഷൻ ലോകത്തെ ഇളക്കിമറിച്ചു. ഈ വസ്ത്രഘടനയാണ് പിന്നീട് സ്ത്രീകളുടെ ഫാഷൻ ലോകത്തെ മുന്നോട്ടു നയിച്ചത്. ഇന്ന് ലോകമെമ്പാടും സാന്നിദ്ധ്യമുള്ള ബ്രാൻഡ് പുതിയ വസ്ത്രധാരണാ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്റ്റൈൽ രംഗത്തെ തങ്ങളുടെ ആധിപത്യം ദൃഢപ്പെടുത്തുകയാണ്.

ഗുണനിലവാരം, കംഫർട്ട് എന്നിങ്ങനെയുള്ള, ബ്രാൻഡ് ഡിഎൻഎ പ്രതിഫലിപ്പിക്കുന്ന കാലികപ്രസക്തമായ വസ്ത്ര സങ്കൽപ്പങ്ങളിലൂടെ പുതുതലമുറ സ്ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി Levi’s® അവരുടെ യാത്രയിലെ അടുത്ത കാൽവയ്പ്പ് നടത്തിയിരിക്കുന്നു.

അന്താരാഷ്‍ട്ര പ്രശസ്തിയുള്ള നടിയും ആഗോള ഫാഷൻ, യൂത്ത് ഐക്കണുമായ ദീപികാ പദുക്കോണുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ Levi’s®-ന് അഭിമാനമുണ്ട്.

Levi’s®-ന്‍റെ പുതിയ ഫാഷൻ ഫിറ്റ്സ് ശ്രേണികളുടെ വരാനിരിക്കുന്ന പുതിയ ക്യാമ്പെയ്നുകളുടെ മുഖം ഇനി ദീപികയായിരിക്കും

Related Topics

Share this story