Times Kerala

ഇ​രി​ട്ടി ടൗ​ണി​ന​ടു​ത്ത് നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി

 
ഇ​രി​ട്ടി ടൗ​ണി​ന​ടു​ത്ത് നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി

ഇ​രി​ട്ടി: ടൗ​ണി​ന​ടു​ത്ത് നിന്നും നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. പ​യ​ഞ്ചേ​രി​മു​ക്കി​ലെ സ്വ​കാ​ര്യ ഐ.​ടി.​സി​ക്ക് സമീപത്തുള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് പ്ലാ​സ്​​റ്റി​ക് ബ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ ആ​റ് നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ അന്വേഷണത്തിലാണ് ബോംബുകൾ കണ്ടെത്തിയത്. ക​ണ്ണൂ​ർ ബോം​ബ് സ്ക്വാ​ഡ് എ​സ്.​ഐ ടി.​വി. ശ​ശി​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ പി.​എ​ൻ. അ​ജി​ത് കു​മാ​ർ, സി. ​ധ​നീ​ഷ്, ശ്രീ​കാ​ന്ത്, ഇ​രി​ട്ടി എ​സ്.​ഐ മ​ജീ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് ബോം​ബു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കി​യ​ത്. സംഭവത്തിൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Topics

Share this story