Times Kerala

പമേല ഗോസ്വാമിയുമായി ബന്ധം; മയക്ക് മരുന്ന് കേസിൽ ബിജെപി നേതാവ് രാകേഷ് സിംഗിനു പിന്നാലെ രണ്ട് മക്കളും അറസ്റ്റിൽ

 
പമേല ഗോസ്വാമിയുമായി ബന്ധം; മയക്ക് മരുന്ന് കേസിൽ ബിജെപി നേതാവ് രാകേഷ് സിംഗിനു പിന്നാലെ രണ്ട് മക്കളും അറസ്റ്റിൽ

കൊൽക്കത്ത: മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട്ബിജെപി നേതാവ് രാകേഷ് സിംഗിന്‍റെ രണ്ട് മക്കളെയും കസ്റ്റഡിയിലെടുത്ത് കൊൽക്കത്ത പൊലീസ്. ചൊവ്വാഴ്‌ച അർധരാത്രിയോടെ ഇരുവരെയും വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം മയക്ക് മരുന്ന് കേസിൽ പിടിയിലായ ബിജെപി യുവ നേതാവ് പമേല ഗോസ്വാമിയുമായി ഇരുവർക്കും ഉണ്ടായിരുന്ന ബന്ധവുമാണ് അറസ്റ്റിന് കാരണമാക്കിയത്. രാകേഷ് സിംഗും കൊൽക്കത്ത പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഫെബ്രുവരി 20 ന് കൊൽക്കത്തയിലെ ന്യൂ അലിപോറിൽ നിന്ന് 100 ഗ്രാം കൊക്കെയ്‌നുമായി ബിജെപി യുവ മോർച്ച നേതാക്കളായ പമേല ഗോസ്വാമി, പ്രബീർ ദേ എന്നിവരെയും കൊക്കെയ്‌നെന്ന് സംശയിക്കുന്ന 90 ഗ്രാം ലഹരിവസ്‌തുവുമായി സോംനാഥ് ചാറ്റർജി (26) എന്ന ആളെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

Related Topics

Share this story