ലോസ് ആഞ്ചലസ്: ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ലോസ് ആഞ്ചലസിലെ ഹൈവേയിൽ വച്ചുണ്ടായ അപകടത്തിൽ ടൈഗർ വുഡ്സിന്റെ ഇരു കാലുകളും ഒടിഞ്ഞതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമിതവേഗതയാണ് അപകടമുണ്ടാകാൻ കാരണമായതെന്നാണ് സൂചന. തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലാണ് വുഡ്സിനെ കണ്ടെത്തിയത്.

Comments are closed.