Times Kerala

കണ്ണൂരിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കമിതാക്കൾ മരിച്ചു; ആത്മഹത്യയെന്ന് സൂചന

 
കണ്ണൂരിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കമിതാക്കൾ മരിച്ചു; ആത്മഹത്യയെന്ന് സൂചന

പയ്യന്നൂര്‍: പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കമിതാക്കൾ മരിച്ചു. പയ്യന്നൂര്‍ പഴയ ബസ്​ സ്റ്റാൻഡിന്​ സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വി.കെ. ശിവപ്രസാദ് (28), പയ്യന്നൂര്‍ കോളജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയും ഏഴിലോട് പുറച്ചേരി സ്വദേശിനിയുമായ എം. ആര്യ (21) എന്നിവരാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇരുവരുംആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പയ്യന്നൂരിലെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യുവാവ് കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്ക് പോകാതെ വീട്ടിൽ തന്നെ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ശനിയാഴ്ച മൂന്നരയോടെയാണ് യുവതി വാടക വീട്ടിലെത്തിയത്. മറ്റൊരു യുവാവുമായുള്ള യുവതിയുടെ വിവാഹം ഉറപ്പിച്ചതായും റിപ്പോർട്ടുണ്ട്. ആശുപത്രിയിലെത്തി ഇരുവരുടേയും മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും അത്യാസന്ന നിലയിലായതിനാൽ സാധിച്ചിരുന്നില്ല.സംഭവത്തിൽ അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.

Related Topics

Share this story