Nature

ടൂൾ കിറ്റ് വിവാദം: പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ഉപാധികളോടെ ജാമ്യം

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ഡൽഹി അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 3 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്നാണു ദിശയെ കോടതിയിൽ ഹാജരാക്കിയത്.അതേസമയം,കേസിൽ പ്രതിപ്പട്ടികയിലുള്ള മലയാളി അഭിഭാഷക നികിത ജേക്കബ്, ശാന്തനു മുളുക് എന്നിവരെ പൊലീസ് സൈബർ സെൽ ചോദ്യം ചെയ്തു.

You might also like