ഹൈദരാബാദ്: തെലങ്കാനയിൽ ഉണ്ടായ റോഡപകടത്തില്‍ രണ്ട് സ്വര്‍ണവ്യാപാരികള്‍ മരിച്ചു. പെഡപ്പള്ളി ജില്ലയിലാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന രണ്ട്പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ കരിംനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമഗുണ്ടം എൻടിപിസിക്ക് സമീപമുള്ള മല്യാലപ്പള്ളി റെയിൽവേ പാലം തിരിയുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പെട്ടത്. അതേസമയം അപകടത്തില്‍പെട്ട കാറിൽ നിന്ന് ഒന്നര കിലോയോളം സ്വർണം പൊലീസ് പിടിച്ചെടുത്തു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read