Times Kerala

ബിഹാറിൽ ട്രക്കും കാറും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു

 
ബിഹാറിൽ ട്രക്കും കാറും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു

ബീഹാർ : ട്രക്കും കാറും കൂട്ടിയിടിച്ച് എട്ട് മരണം. പട്‌നയിൽ കതിഹാർ ജില്ലയിലെ കുർസേലയ്ക്ക് സമീപത്തുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയ്ക്കാണ് സംഭവം. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർദാർ ആശുപത്രിയിലേക്ക് മാറ്റി. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Topics

Share this story