Times Kerala

ആറ് കാലും രണ്ട് വാലുമുള്ള നായ്ക്കുട്ടി ;ഒരപൂർവ്വ പിറവി !

 
ആറ് കാലും രണ്ട് വാലുമുള്ള നായ്ക്കുട്ടി ;ഒരപൂർവ്വ പിറവി !

ആസ്ട്രേലിയയിലെ ഓക്‌ലാഹോമ സിറ്റിയിൽ നീൽ മൃഗാശുപത്രിയിലാണ് ഒരാഴ്ച്ചക്ക് മുൻപ് “സ്കിപ്പർ” എന്ന അപൂർവ്വതകളുള്ള നായ്ക്കുട്ടി ജനിച്ചത്. ഓസ്‌ട്രേലിയൻ സങ്കരയിനമായ ഇതിനു ആറ് കാലും രണ്ടു വാലുമുണ്ട്. ഇതുകൂടാതെ രണ്ട് പ്രത്യുത്പാദന അവയവങ്ങളും രണ്ട് മൂത്രനാളികളും സ്കിപ്പറിനുണ്ട്. ജന്മനാലുള്ള രണ്ടു വൈകല്യങ്ങളായ, മോണോസെഫാലസ് ഡിപിഗസ്, മോണോസെഫാലസ് റാച്ചിപാഗസ് ഡിബ്രാച്ചിയസ് ടെട്രാപസ് എന്നിവയാണ് നായ്ക്കുട്ടിയുടെ ഈ വൈകൃതത്തിന് കാരണം.

ആറ് കാലും രണ്ട് വാലുമുള്ള നായ്ക്കുട്ടി ;ഒരപൂർവ്വ പിറവി !ഗർഭപാത്രത്തിൽ, ഭ്രുണാവസ്ഥയിൽ ഉണ്ടായിരുന്ന കുഞ്ഞുങ്ങൾ വേർപെടാതിരുന്നത് ഈ വൈകല്യത്തിന് കാരണമായി. സ്കിപ്പർ, വളരെ സാധാരണഗതിയിൽ ഇപ്പോൾ ആഹാരം കഴിക്കുകയും കാലുകൾ അനക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്നും സാമാന്യ വളർച്ചയുണ്ടെന്നും, വലുതാകുന്ന മുറക്ക്, അതിന്റെ ചലനങ്ങൾക്ക് സഹായകമായ ഫിസിയോ തെറാപ്പി വേണ്ടിവരുമെന്നുമാണ് മൃഗഡോക്ടർമാർ പറയുന്നത്.

Related Topics

Share this story