Times Kerala

ബൗളിങ് പരിശീലക സ്ഥാനം ഏറ്റെടുത്ത് മൂന്നാം ദിനം രാജി വെച്ച് ചാമിന്ദ വാസ്

 
ബൗളിങ് പരിശീലക സ്ഥാനം ഏറ്റെടുത്ത് മൂന്നാം ദിനം രാജി വെച്ച് ചാമിന്ദ വാസ്

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലക സ്ഥാനം രാജിവെച്ച്‌ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം ചാമിന്ദ വാസ്. പരിശീലകസ്ഥാനം ഏറ്റെടുത്ത് മൂന്നാം ദിനമാണ് താരം പദവിയിൽ നിന്ന് രാജി വെച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി പ്രതിഫലസംബന്ധമായ അഭിപ്രായ വ്യത്യാസമാണ് വാസിന്റെ രാജിക്ക് കാരണമെന്നാണ് റിപ്പോർട്ട്. വെസ്റ്റിന്‍ഡീസ് പര്യടനത്തിനു മുൻപായിരുന്നു വാസിന്റെ രാജി തീരുമാനം. മാര്‍ച്ച്‌ നാലിനാണ്‌ വിന്‍ഡീസിനെതിരായ പരമ്പര ആരംഭിക്കുന്നത്.

താരത്തിന്റെ തീരുമാനം തികച്ചും നിരുത്തരവാദിത്വപരമാണെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെച്ച ആസ്‌ട്രേലിയന്‍ കോച്ച്‌ ഡേവിഡ് സാകെറിന് പകരമാണ് വാസിനെ ഫാസ്റ്റ് ബൗളിംഗ് കോച്ചായി നിയമിച്ചത്. രാജ്യാന്ത ക്രിക്കറ്റില്‍ നിന്ന് 2009ല്‍ വിരമിച്ച ശേഷം വാസ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ ബൗളിങ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു. അണ്ടര്‍ 19 ടീമുകള്‍ ലങ്കയുടെ എ ടീം എന്നിവയോടൊപ്പവും വാസ് പ്രവർത്തിച്ചിട്ടുണ്ട്.

Related Topics

Share this story