Times Kerala

യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു

 
യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു

എറണാകുളം: യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരിലാണ് നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത് . വടക്കാഞ്ചേരി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ് ഈപ്പനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.

പ്രധാനമായും ഇടപാടിലെ കമ്മിഷൻ തുക ആഭ്യന്തര വിപണിയിൽ നിന്ന് ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയതിനെക്കുറിച്ചാണ് അന്വേഷണം. നിലവിൽ സന്തോഷ് ഈപ്പനെ മാത്രമാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത് . സന്തോഷ് ഈപ്പനെ ഇ.ഡി ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേരെ പ്രതി ചേർക്കും. 1.90 ലക്ഷം യുഎസ് ഡോളർ വിദേശത്തേക്ക് കടത്തിയെന്ന കസ്റ്റംസ് കേസിൽ സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു പിന്നീട് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.കൂടാതെ ലൈഫ് മിഷൻ വടക്കാഞ്ചേരി ഭവന പദ്ധതി ക്രമക്കേടിൽ സിബിഐ റജിസ്റ്റർ ചെയ്ത കേസിലും സന്തോഷ് ഈപ്പൻ പ്രതിയാണ്. കേസിൽ സന്തോഷ് ഈപ്പനെതിരെ അന്വേഷണം തുടരാൻ ഹൈക്കോടതി സിബിഐക്ക് അനുമതി നൽകിയിരുന്നു.

Related Topics

Share this story