Nature

നായ്ക്കൾക്ക് നീലയും ഇളം ചുവപ്പും നിറമാറ്റം; റഷ്യയിൽ ദുരൂഹത

റഷ്യയിലെ ഷേർഷിങ്ക്സ് (Dzerzhinsk) എന്ന നഗരത്തിൽ, നായ്ക്കൾ നീല നിറത്തിലും ഇളം ചുവപ്പു നിറത്തിലും കാണപ്പെടുന്നു. ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട നഗരമെന്ന ഖ്യാതി ഷേർഷിങ്ക്സിനുണ്ട്. റഷ്യയിൽ മുൻപ്, രാജ്യരക്ഷക്കുവേണ്ട യുദ്ധോപകരണങ്ങളും സ്‌ഫോടക വസ്തുക്കളും നിർമ്മിച്ചിരുന്ന പ്രദേശമായിരുന്നു ഇവിടം. 300000 ടൺ രാസമാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചിരുന്നത്. ഹൈഡ്രോസയാനിക് ആസിഡും പ്ളെക്സി ഗ്ലാസും നിർമ്മിച്ചിരുന്ന, ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിലായ നിർമ്മാണശാലകൾക്കടുത്തുള്ള നായ്ക്കളുടെ ത്വക്കിലും വിസർജ്ജ്യത്തിലുമാണ് ഈ നിറവ്യത്യാസം കാണപ്പെട്ടത്. ഇവിടെയുള്ള മലിനീകരണമാവാം നിറവ്യത്യാസത്തിനു കാരണമെന്നാണ് അനുമാനിക്കപ്പെട്ടത്. എന്നാൽ വിദഗ്ധ പരിശോധനയിൽ, ഈ നിറവ്യത്യാസം ദോഷകരമല്ല എന്ന് കണ്ടെത്തിയിരിക്കുകയാണ്.

You might also like