Nature

അപൂർവ്വമായ അത്യുഗ്രൻ കാഴ്ച.!! തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം !!

ന്യൂയോർക്കിലെ നയാഗ്രയിൽ താപനില -19 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞതിനെത്തുടർന്ന് പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ നിലയിൽ കാണപ്പെട്ടു. വളരെ അപൂർവ്വമായ ഈ അത്യുഗ്രൻ കാഴ്ച സഞ്ചാരികളെ വിസ്മയിപ്പിച്ചിരിക്കുകയാണ്. നീരാവികൊണ്ടുണ്ടാവുന്ന മേഘവും, മഴവില്ലും കാഴ്ച്ചക്ക് പകിട്ടേകുന്നു. എന്നാൽ അതിശൈത്യത്താൽ അമേരിക്കയിലെ പലയിടങ്ങളിലും ജനവാസം അത്ര സുഖകരമല്ല. അതിശക്തമായ കാറ്റിനെത്തുടർന്ന്, പ്രസിഡന്റ് ജോ ബൈഡൻ, മുമ്പ് ഒക്ലഹോമയിലും ലൂസിയാനയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വ്യാപകമായി വൈദ്യുതി തടസ്സപ്പെടുന്നതും, പൈപ്പിലൂടെ മലിനജലം ലഭിക്കുന്നതും ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായി, കാർബൺ മോണോക്സൈഡ് വിഷബാധ, അതിശൈത്യം കൊണ്ടുണ്ടാവുന്ന ഹൈപ്പോതെർമിയ, കാർ അപകടങ്ങൾ, തീപിടുത്തം, മുങ്ങിമരണം എന്നീ കാരണങ്ങളാൽ ഇതുവരെ 69 പേരാണ്, ടെക്സസിലും പരിസരത്തുമായി മരണപ്പെട്ടത്. അവിടെയും ഇപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

You might also like