Times Kerala

അച്ഛനെന്നനിലയിൽ ഇത് അഭിമാനനിമിഷം; മകൾക്കു നേർന്ന ആശംസയ്ക്ക് അമിതാഭ് ബച്ചനോട് നന്ദി അറിയിച്ച് മോഹൻലാൽ

 
അച്ഛനെന്നനിലയിൽ ഇത് അഭിമാനനിമിഷം; മകൾക്കു നേർന്ന ആശംസയ്ക്ക് അമിതാഭ് ബച്ചനോട് നന്ദി അറിയിച്ച് മോഹൻലാൽ

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് നന്ദി അറിയിച്ച് മോഹൻലാൽ. മോഹൻലാലിൻറെ മകൾ വിസ്മയയുടെ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകത്തിന് ബച്ചൻ ആശംസകൾ നേർന്നിരുന്നു, ഇതിൽ നന്ദി അറിയിച്ചുകൊണ്ടാണ് മോഹൻലാലിൻറെ പോസ്റ്റ്. “മായയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം ഒരു ഇതിഹാസത്തിന്റെ കൈയിൽ നിന്ന് ലഭിക്കുന്ന അഭിനന്ദന വാക്കുകളാണ്. ഒരു അച്ഛനെന്ന നിലയിൽ എന്നെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നിമിഷമാണിത്. നന്ദി അമിതാഭ് ബച്ചൻ സർ” എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്.

നേരത്തെ ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരിൽ വിസ്മയ എഴുതിയ കവിതാപുസ്തകത്തെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞുകൊണ്ട് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ബച്ചൻ ആശംസകൾ അറിയിരുന്നു. ‘മോഹന്‍ലാല്‍, മലയാളത്തിന്റെ സൂപ്പര്‍താരം, ഞാൻ ഒരുപാട് ആരാധിക്കുന്ന ഒരാള്‍. അദ്ദേഹത്തിന്റെ മകള്‍ വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പുസ്തകം അദ്ദേഹം എനിക്കയച്ചുതന്നു. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയുമുള്ള ഒരു മനോഹരമായ യാത്ര. കഴിവ് പാരമ്പര്യമാണ്. എല്ലാ ആശംസകളും.’ എന്നാണ് ബച്ചൻ ട്വീറ്റ് ചെയ്തത്.

പല മേഖലകളിലുള്ളവരിൽ നിന്നുമായി മികച്ച അഭിപ്രായമാണ് പുസ്തകത്തിന് ലഭിക്കുന്നത്. വിസ്മയ ആദ്യമായി പുറത്തിറക്കിയ പുസ്തകമാണിത്. വാലന്റൈന്‍സ് ദിനത്തിലാണ് ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ പ്രസിദ്ധീകരിച്ചത്. പെന്‍ഗ്വിന്‍ ബുക്‌സ് ആണ് പുസ്തകം പുറത്തിറക്കിയത്.

Related Topics

Share this story