മാത്തുക്കുട്ടി സേവ്യർ അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ ഹെലന്റെ തമിഴ് റീമേക്ക് “അൻപിർക്കിനിയാൾ” ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഗോകുൽ സംവിധാനം ചെയ്യുന്ന തമിഴ് പതിപ്പിൽ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ ലാലും അന്ന ബെന്നും ചെയ്ത കഥാപാത്രങ്ങളെയാണ് ഇവർ അവതരിപ്പിക്കുന്നത്. ത്രില്ലർ ഗണത്തിൽപ്പെട്ട ഹെലൻ മലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു. അന്ന ബെന്നിന്റെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.
പ്രവീൺ, രവീന്ദ്ര, ഭൂപതി എന്നിവരാണ് അൻപിർക്കിനിയാളിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ പാണ്ട്യൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ ശ്രദ്ധ എന്ന ചിത്രത്തിൽ വില്ലനായെത്തി മലയാളികൾക്ക് സുപരിചിതനാണ് അരുൺ പാണ്ട്യൻ.