Times Kerala

പാതിവൃത്യം തെളിയിക്കാൻ അഗ്​നിപരീക്ഷണം, കൈ തിളച്ച എണ്ണയില്‍ മുക്കി ഭാര്യ ; വീഡിയോ പകര്‍ത്തി ഭര്‍ത്താവ്​-വീഡിയോ

 
പാതിവൃത്യം തെളിയിക്കാൻ അഗ്​നിപരീക്ഷണം, കൈ തിളച്ച എണ്ണയില്‍ മുക്കി ഭാര്യ ; വീഡിയോ  പകര്‍ത്തി ഭര്‍ത്താവ്​-വീഡിയോ

മുംബൈ: പാതിവൃത്യം തെളിയിക്കാന്‍ ഭാര്യയെ അഗ്​നിപരീക്ഷക്ക്​ വിധേയമാക്കി ഭര്‍ത്താവ്​. തിളച്ച എണ്ണയില്‍ കൈമുക്കി അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു ഭര്‍ത്താവിന്‍റെ നി​ര്‍ദേശം. മഹാരാഷ്​ട്രയിലെ ഒസ്​മാനാബാദിലാണ്​ ​െഞട്ടിക്കുന്ന സംഭവം നടന്നത് .ഫെബ്രുവരി 11ന്​ ഭര്‍ത്താവിനോട്​ വഴക്കിട്ട്​ ഭാര്യ വീട്ടില്‍നിന്ന്​ ഇറങ്ങിപ്പോയിരുന്നു. ആരോടും പറയാതെയാണ്​ സ്​ത്രീ വീടുവിട്ടിറങ്ങിയത്​.എന്നാൽ നാലുദിവസത്തിന്​ ശേഷം​ ഇവര്‍ വീട്ടില്‍ തിരിച്ചെത്തി​. പരന്ത കച്ച്‌​പുരി ചൗക്കില്‍ ബസ്​ കാത്തുനിന്നപ്പോള്‍ രണ്ടുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും നാലുദിവസം ബന്ദിയാക്കിയെന്നും സ്​ത്രീ പറഞ്ഞു. എന്നാല്‍ ഭാര്യയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ ഭര്‍ത്താവ്​ തയാറായില്ല. ഇതോടെ പര്‍ഥി സമുദായത്തിന്‍റെ വി​ശ്വാസപ്രകാരം ഭാര്യയെ അഗ്​നിപരീക്ഷക്ക്​ വിധേയയാക്കുകയായിരുന്നു. തിളച്ച എണ്ണയില്‍നിന്ന്​ അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു നിര്‍ദേശം. നുണ പറയുകയാണെങ്കില്‍ കൈപൊള്ളുകയും ചട്ടിയില്‍നിന്ന്​ തീ ഉയരുകയും ചെയ്യുമെന്നാണ്​ വിശ്വാസം.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ ഫോണിൽ പകര്‍ത്തി. തിളച്ച എണ്ണയില്‍ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തില്‍ മുക്കുന്നതും വിഡിയോയില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വന്‍തോതില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന്​ മഹാരാഷ്​ട്ര ലെജിസ്​ലേറ്റീവ്​ കൗണ്‍സല്‍ ചെയര്‍മാന്‍ ആഭ്യന്തരമന്ത്രിയ്ക്ക് ​ നിര്‍ദേശം നല്‍കി.

Related Topics

Share this story