Times Kerala

സംസ്ഥാനത്ത് സ്വ​ർ​ണ വി​ലയിൽ വർധനവ് ; പ​വ​ന് 480 രൂ​പ വർധിച്ച് 35,080 രൂ​പ​യായി

 
സംസ്ഥാനത്ത് സ്വ​ർ​ണ വി​ലയിൽ വർധനവ് ; പ​വ​ന് 480 രൂ​പ വർധിച്ച്  35,080 രൂ​പ​യായി

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യി. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,385 രൂ​പ​യും പ​വ​ന് 35,080 രൂ​പ​യു​മാ​യി.കുറച്ച് ദിവസത്തെ വി​ല​യി​ടി​വി​ന് ശേ​ഷം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് വി​ല വീ​ണ്ടും ഉ​യ​രാ​ന്‍ തു​ട​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച പ​വ​ന് 200 രൂ​പ വ​ര്‍​ധി​ച്ച് 34,600 രൂ​പ​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം തി​ങ്ക​ളാ​ഴ്ച വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു.

Related Topics

Share this story