Nature

35 കിലോ കമ്പിളി രോമം ചുമന്ന് നടന്ന ചെമ്മരിയാട്.!! രക്ഷകരായി സന്നദ്ധപ്രവർത്തകർ

“ബാരാക്” എന്ന ചെമ്മരിയാടാണ് 35 കിലോയോളം ഭാരമുള്ള രോമവും ചുമന്ന് അഞ്ചു വർഷത്തോളം കാട്ടിൽ കഴിഞ്ഞത്. കാഴ്ച പോലും മറക്കുന്ന തരത്തിലായിരുന്നു രോമം വളർന്നിരുന്നത്. ഒടുവിൽ ഓസ്‌ട്രേലിയയിൽ ലാൻസ്ഫീൽഡിലുള്ള എഡ്ഗാർസ് മിഷൻ എന്ന വന്യമൃഗ സംരക്ഷണകേന്ദ്രത്തിലെ സന്നദ്ധപ്രവർത്തകരാണ് ബാരാക്കിന്റെ രോമം മുഴുവനായും മുറിച്ചെടുത്തത്. പ

രിപാലിക്കപ്പെടുന്ന സങ്കരയിനത്തിൽ പെട്ട ചെമ്മരിയാടുകളുടെ രോമം കൊഴിയാറില്ല. അത് മുറിക്കിച്ചെടുക്കേണ്ടതുണ്ട്. സാധാരണ ഗതിയിൽ ചെമ്മരിയാടുകളുടെ കമ്പിളി മുറിക്കിച്ചെടുക്കാൻ നിമിഷങ്ങൾ മതി. എന്നാൽ ബാരക്കിന്റേതിന് ഒരു മണിക്കൂറോളം സമയം വേണ്ടി വന്നു. “ക്ലീൻ ഷേവ് ” ആയ ബാരാക്കിപ്പോൾ സന്നദ്ധപ്രവർത്തകരുടെ സംരക്ഷണത്തിലാണ്.

You might also like