Times Kerala

സൗജന്യ ഐ.ടി പരിശീലനം

 
സൗജന്യ ഐ.ടി പരിശീലനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പും സി-ഡിറ്റും സംയുക്തമായി നടപ്പാക്കുന്ന സൈബര്‍ശ്രീ പ്രോജെക്ടില്‍ 2021 വര്‍ഷത്തെ പരിശീലനങ്ങള്‍ക്കായി പട്ടികജാതി വിഭാഗത്തിലെ ബി.ടെക്/ഡിഗ്രി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഫ്ട്വെയര്‍ ടെസ്റ്റിംഗ്, ഐ.ടി ഓറിയന്റഡ് ബിസ്സിനസ്സ് മാനേജ്മന്റ്, വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ത്രീ ഡി അനിമേഷന്‍ (വി.എഫ്.എക്‌സ് ആന്റ് ത്രീഡി), ഐ.ടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ എന്നിവയിലാണ് പരിശീലനം. ഈ പരിശീലനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 5000 രൂപ പ്രതിമാസം സ്റ്റൈപ്പന്റ് ലഭിക്കും. ആറ്മാസമാണ് കാലാവധി. അപേക്ഷ തപാല്‍ ആയിട്ടോ cybersricdit@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ആയിട്ടോ അയക്കാം. വിശദവിവരത്തിന് ഫോണ്‍: 0471 2933944, 9447401523, 9895788334 വെബ്‌സൈറ്റ്: www.cybersri.org

Related Topics

Share this story