Times Kerala

പ​ള്ളി​വാ​സ​ൽ കൊ​ല​പാ​ത​കം; പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​ ബന്ധു അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 
പ​ള്ളി​വാ​സ​ൽ കൊ​ല​പാ​ത​കം; പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​ ബന്ധു അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി : അടിമാലി പ​ള്ളി​വാ​സ​ലി​ൽ വി​ദ്യാ​ർ​ഥി​നി കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി എ​ന്ന് സം​ശ​യി​ക്കു​ന്ന ബ​ന്ധു അ​രു​ണി​നെ തൂങ്ങിമരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​വാ​സ​ൽ പ​വ​ർ​ഹൗ​സി​ന് സ​മീ​പ​മാ​ണ് ആത്മഹത്യ ചെയ്ത നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു 150 മീറ്ററിനുള്ളില്‍ ആളൊഴിഞ്ഞ വീടിനു മുന്നിലെ മരത്തിലാണു അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. കൂടാതെ അരുണിന്റെ വാടക വീട്ടില്‍ നിന്ന് ആത്മഹത്യ ചെയ്യുമെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയാണു അരുണ്‍ ഇവിടെയെത്തി‍ ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് പറയുന്നു.

പ​ള്ളി​വാ​സ​ല്‍ പ​വ​ര്‍​ഹൗ​സി​ന് സ​മീ​പം ശ​നി​യാ​ഴ്ച​യാ​ണ് പ​തി​നേ​ഴ്കാ​രി​യാ​യ രേ​ഷ്മ​യെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​വാ​യ അ​രു​ണി​നൊ​പ്പം പ​ള്ളി​വാ​സ​ല്‍ പ​വ​ര്‍​ഹൗ​സ് ഭാ​ഗ​ത്ത് പെ​ണ്‍​കു​ട്ടി​യെ ക​ണ്ട​താ​യി ചി​ല​ര്‍ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.ഇയാള്‍ക്ക് വേണ്ടി ഡ്രോണ്‍ അടക്കം ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൂടാതെ കഴിഞ്ഞ ദിവസം രാത്രി ഷര്‍ട്ട് ധരിക്കാതെ ഒരാള്‍ ഓടിമറയുന്നത് കണ്ടുവെന്ന് നാട്ടുകാര്‍ അറിയിച്ചിരുന്നു. പോലീസ് നടത്തിയ തിരച്ചില്‍ ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Related Topics

Share this story