Times Kerala

ഇന്ത്യയിൽ അപകട സാധ്യതയുള്ള 7,000 ത്തിലധികം കൊറോണ വൈറസ് വകഭേദങ്ങൾ; റിപ്പോർട്ട്

 
ഇന്ത്യയിൽ അപകട സാധ്യതയുള്ള 7,000 ത്തിലധികം കൊറോണ വൈറസ് വകഭേദങ്ങൾ; റിപ്പോർട്ട്

ന്യൂഡൽഹി : ഇന്ത്യയിൽ അപകട സാധ്യത കൂടിയ ഏഴായിരത്തിൽ അധികം കൊറോണ വൈറസ് വകഭേദങ്ങളുണ്ടെന്ന്‌ റിപ്പോർട്ട്‌. കൊറോണ വൈറസ് വകഭേദമായ N440K വൈറസുകൾ ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിൽ വ്യാപിക്കുന്നുണ്ടെന്നും കൗൺസിൽ ഫോർ സയന്‍റിഫിക്‌ ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് – സെന്‍റർ ഫോർ സെല്ലുലാർ ആന്‍റ്‌ മോളിക്യുലർ ബയോളജി ഡയറക്ടർ രാകേഷ് മിശ്ര പറഞ്ഞു.

സി‌സി‌എം‌ബി നടത്തിയ പഠനം അനുസരിച്ച്‌ ഇന്ത്യയിൽ അയ്യായിരത്തിലധികം കൊറോണ വൈറസ് വകഭേദങ്ങളുണ്ടെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ 7,000 ത്തിലധികം കൊറോണ വൈറസ് വകഭേധങ്ങളുണ്ടെന്ന്‌ തെളിയിക്കുന്നതാണ്‌ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്‌.

യുകെ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ സ്ഥിരീകരിച്ച വൈറസുകൾ പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ഇന്ത്യയിലും ഈ വൈറസുകളുടെ വ്യാപനത്തെക്കുറിച്ചുള്ള പഠനം നടത്തുന്നുണ്ട്. ഇതിനായി പത്ത്‌ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പെടുന്ന സാർസ്‌-കൊവ്‌-2 ജെനോമിക് കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്‌. സി‌സി‌എം‌ബിയും ഈ കൺസോർഷ്യത്തിന്‍റെ ഭാഗമാണ്.

Related Topics

Share this story