Nature

ക്രോ​ട്ടോണിനെ തകർത്ത് യുവന്റസ്; ഇരട്ടഗോളുമായി റൊണാൾഡോ

എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രോ​ട്ടോണിനെ തകർത്ത് യുവൻറസ്. കളിയിലുടനീളം ആധിപത്യം പുലർത്തിയ യുവന്റസിന് മുന്നിൽ ക്രോട്ടോണിന് പിടിച്ചു നിൽക്കാനായില്ല. യുവന്റസിനായി സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഇരട്ടഗോൾ നേടിയപ്പോൾ ഒരു ഗോൾ മെക്കനിയും സ്വന്തമാക്കി.

ആദ്യ പകുതിയിൽ തന്നെ റൊണാൾഡോ തന്റെ ഇരട്ട ഗോൾ സ്വന്തമാക്കി. ഇതോടെ രണ്ടര വർഷത്തിനിടെ സീരി എയിൽ ക്രിസ്​റ്റ്യാനോ 70 ഗോളെന്ന റെക്കോർഡും തന്റെ പേരിലാക്കി. ഈ സീസണിൽ സീരി എയിലെ റൊണാൾഡോയുടെ ഗോൾ സമ്പാദ്യം 18 ആയി. ജയത്തോടെ പോയിന്റ് പട്ടികയിലും യുവന്റസ് മുന്നേറി. 22 കളികളിൽ നിന്നായി 45 പോയിന്റാണ് യുവന്റസിനുള്ളത്.

You might also like