Times Kerala

കോവിഡ് വ്യാപനം: പത്ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഒ​മാ​ന്‍

 
കോവിഡ് വ്യാപനം: പത്ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഒ​മാ​ന്‍

മ​സ്‍​ക​റ്റ്: കോ​വി​ഡ് വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തിനായി ലെ​ബ​ന​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ൽ എന്നിവയടക്കം പത്ത് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് താ​ത്കാ​ലി​ക പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ഒ​മാ​ൻ. ഫെ​ബ്രു​വ​രി 25 വ്യാ​ഴാ​ഴ്ച മു​ത​ൽ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 15 ദി​വ​സ​ത്തേ​ക്കാ​ണ് ഇ​പ്പോ​ൾ നി​രോ​ധ​നം ഏർപ്പെടുത്തിയിരിക്കുന്നത്. ഒമാൻ സുപ്രീം കമ്മിറ്റിയുടേതാണ് തീരുമാനം.ടാ​ൻ​സാ​നി​യ, സി​യ​റ ലി​യോ​ൺ, ലെ​ബ​ന​ൻ, എ​ത്യോ​പ്യ, ഘാ​ന, നൈ​ജീ​രി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ൽ, സു​ഡാ​ൻ, ഗ്വി​നി​യ എ​ന്നി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ് നി​യ​ന്ത്ര​ണം. ഈ ​രാ​ജ്യ​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്തു​വ​രു​ന്ന മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍​ക്കാന് വി​ല​ക്ക് ബാ​ധ​ക​മാകുന്നത്.അതേസമയം, ന​യ​ത​ത്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഒ​മാ​ൻ സ്വ​ദേ​ശി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും വി​ല​ക്കി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Related Topics

Share this story