Times Kerala

കുടുംബസമേതം യാത്ര ചെയ്യുന്നതിനിടെ ആക്രമണം, ഭാര്യയെയും മകളെയും രക്ഷിക്കാൻ ചീറ്റപ്പുലിയെ കൊന്ന് ഗൃഹനാഥൻ

 
കുടുംബസമേതം യാത്ര ചെയ്യുന്നതിനിടെ ആക്രമണം, ഭാര്യയെയും മകളെയും രക്ഷിക്കാൻ ചീറ്റപ്പുലിയെ കൊന്ന് ഗൃഹനാഥൻ

ബംഗളുരു: കർണാടകയിലെ ഹസൻ ജില്ലയിലെ ബെണ്ടേക്കരെയ്‌ക്കടുത്ത് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ ആക്രമിക്കാൻ ശ്രമിച്ച ചീറ്റപ്പുലിയെ ഗൃഹനാഥൻ കൊന്നു. രാജഗോപാൽ നായക് എന്നയാളാണ് ചീറ്റയെ കൊന്നത്. രാജഗോപാൽ ഭാര്യയ്‌ക്കും മകൾക്കുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ചീറ്റ വാഹനത്തിന് മുൻപിലേയ്ക്ക് ചാടുകയും കുടുംബത്തെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷ നേടാനായാണ് ഇയാൾ ചീറ്റയെ കൊലപ്പെടുത്തിയത്. ഇതിന് മുൻപ് പ്രദേശവാസിയായ അമ്മയേയും മകനെയും ചീറ്റ ആക്രമിച്ചിരുന്നു.

Related Topics

Share this story