Times Kerala

‘എന്നോട് ക്ഷമ ചോദിച്ചവര്‍ക്കും,എന്നെ പിന്തുണച്ചവര്‍ക്കും നന്ദി’- ഇന്‍സ്റ്റാഗ്രാമില്‍ കോലിയുടെ ആരാധിക

 
‘എന്നോട് ക്ഷമ ചോദിച്ചവര്‍ക്കും,എന്നെ പിന്തുണച്ചവര്‍ക്കും നന്ദി’- ഇന്‍സ്റ്റാഗ്രാമില്‍ കോലിയുടെ ആരാധിക

ഐ.പി.എല്ലിനിടെ മോശം പ്രകടനം കാഴ്ചവെച്ചിട്ടും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍ത്തുവിളിച്ച ആ ആരാധികയെ മറക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുണ്ടാവില്ല. ദീപികാ ഘോഷ് എന്ന ആര്‍സിബിയുടെ കട്ട ആരാധിക അങ്ങനെ ഒരൊറ്റ ദിവസം കൊണ്ട് ഇന്റര്‍ നാഷ്ണല്‍ സെലിബ്രിറ്റിയായി.

ഇതിന് പിന്നാലെ ദീപികയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേഴ്സിന്റെ പ്രളയമായിരുന്നു. മൂന്നര ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ദീപികക്ക് ഇന്‍സ്റ്റാഗ്രാമില്‍ ലഭിച്ചത്. പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ദീപിക. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ദീപിക ഇതിന് നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.

‘മോശം അവസ്ഥയിലൂടെ കടന്നുപോയപ്പോഴും നിങ്ങളില്‍ ചിലരുടെ വാക്കുകളാണ് എന്റെ ചുണ്ടില്‍ പുഞ്ചിരി തിരിച്ചുകൊണ്ടുവന്നത്. അതിന് ഒരുപാട് നന്ദിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരേ ക്യാമ്പെയ്ന്‍ വന്നപ്പോഴും നിങ്ങള്‍ കൂടെ നിന്നു, ഇല്ലെങ്കില്‍ എനിക്ക് മനുഷ്യരിലുള്ള വിശ്വാസം നഷ്ടപ്പെടുമായിരുന്നു. മോശം കമന്റുകള്‍ പറഞ്ഞതിന് ശേഷം അതിന് ക്ഷമ ചോദിച്ച എല്ലാ പുരുഷന്‍മാര്‍ക്കും നന്ദി. നമ്മുടെ തെറ്റുകളില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട് എന്നാണ് അത് എനിക്ക് കാണിച്ചുതന്നത്. ഓണ്‍ലൈനിലൂടെ മറ്റുള്ള ആളുകളെ ആക്രമിക്കുന്നത് അവസാനിക്കാന്‍ എന്റെ ഈ വാക്കുകള്‍ പ്രചോദനമാകുമെന്ന് ഞാന്‍ കരുതുന്നു. ഒരു സ്ത്രീയായി എന്നെ പരിഗണിച്ച് എനിക്ക് പിന്തുണ തന്നെ എല്ലാ പെണ്‍കുട്ടികള്‍ക്കും നന്ദി.’ ദീപിക ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ കുറിച്ചു.

Related Topics

Share this story