Times Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റര്‍ അറസ്റ്റിൽ

 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റര്‍ അറസ്റ്റിൽ

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റര്‍ അറസ്റ്റിൽ. എറണാകുളം ജില്ലയിലെ കുന്നത്തുനാടിലാണ്  സംഭവമുണ്ടായിരിക്കുന്നത്.74 കാരനായ ക്രിസ്ത്യൻ പാസ്റ്റര്‍ മാത്യു ആണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇടുക്കിയിലെ കൊന്നതടിക്ക് സമീപം മുക്കാടം സ്വദേശിയാണ് ഇയാള്‍.

ജനുവരിയിലാണ് ഇത്തരത്തിൽ ഒരു കുറ്റകൃത്യം നടന്നതായി പെണ്‍കുട്ടിയുടെ അമ്മ കുന്നത്തുനാട്ടിൽ പോലീസിൽ പരാതിപ്പെടുന്നത്.  ശനിയാഴ്ച കൊന്നത്തടിയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പാസ്റ്റര്‍ക്കെതിരെ പോക്സോ കുറ്റങ്ങള്‍ അടക്കം ചുമത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, കുറ്റകൃത്യം നടന്ന സ്ഥലത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളോ കുട്ടിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളോ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിന് ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

 

 

 

 

Related Topics

Share this story