Times Kerala

ഒൻപതു വയസ്സുകാരിയെ ബലാംത്സംഗം ചെയ്തു കൊലപ്പെടുത്തി ; പ്രതിയ്ക്ക് വധശിക്ഷ

 
ഒൻപതു വയസ്സുകാരിയെ ബലാംത്സംഗം ചെയ്തു കൊലപ്പെടുത്തി ; പ്രതിയ്ക്ക് വധശിക്ഷ

പട്ന :ഒൻപതു വയസ്സുകാരി ബലാംത്സംഗം ചെയ്തു കൊലപ്പെടുത്തിയ  കേസിൽ  പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് ബിഹാറിലെ പോക്സോ കോടതി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ നടന്ന സംഭവത്തിലാണ് പോക്സോ കോടതിയുടെ വിധി. തലസ്ഥാന നഗരമായ പട്നയിൽ നിന്ന് 130 കിലോമീറ്റര്‍ അകലെ ഗോപാൽഗഞ്ചിലെ സിദ്ധ്‍വാലാ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. ഇരയായ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 200 മീറ്റര്‍ മാറി പ്രതിയായ ജയ്കിഷൻ ഷായുടെ വീട്ടിൽ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കിട്ടിയത്. ചാക്കിൽ കെട്ടി ഒരു ഇരുമ്പുപെട്ടിക്കുള്ളിൽ കുത്തി നിറച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോയെങ്കിലും പോലീസ് ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു.പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു .ഐപിസി 302, 376 (എ, ബി), പോക്സോ നിയമത്തിലെ 4,6,8 വകുപ്പുകള്‍ എന്നിവയാണ് പ്രതിയ്ക്കെതിരെ ചുമത്തിയത്. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു വിചാരണ.

Related Topics

Share this story