Times Kerala

രണ്ടാം ഭർത്താവ് വിളിച്ചപ്പോൾ സലീന ലോഡ്ജിലെത്തിയത് ഒന്നര വയസ്സുള്ള മകളുമൊത്ത്; അഷ്റഫ് യുവതിയുടെ കഴുത്തറുത്തത് രാത്രിയിൽ ഉറങ്ങിക്കിടക്കവെ; ഇറങ്ങിയോടി ഓട്ടോറിക്ഷയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത് ജീവിക്കാനുള്ള കൊതിയോടെ; ദിവസങ്ങളോളം മരണവുമായി മല്ലടിച്ച സലീന ഒടുവിൽ മരണത്തിന് കീഴടങ്ങി; പ്രതി റിമാൻഡിൽ

 
രണ്ടാം ഭർത്താവ് വിളിച്ചപ്പോൾ സലീന ലോഡ്ജിലെത്തിയത് ഒന്നര വയസ്സുള്ള മകളുമൊത്ത്; അഷ്റഫ് യുവതിയുടെ കഴുത്തറുത്തത് രാത്രിയിൽ ഉറങ്ങിക്കിടക്കവെ; ഇറങ്ങിയോടി ഓട്ടോറിക്ഷയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത് ജീവിക്കാനുള്ള കൊതിയോടെ; ദിവസങ്ങളോളം മരണവുമായി മല്ലടിച്ച സലീന ഒടുവിൽ മരണത്തിന് കീഴടങ്ങി; പ്രതി റിമാൻഡിൽ

കോഴിക്കോട്: ഭര്‍ത്താവ് കഴുത്തറുത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം എടക്കര സ്വദേശിനി സെലീനയാണ് മരിച്ചത്. കോഴിക്കോട്ടെ ഒരു ലോഡ്ജില്‍ വച്ചാണ് ഭർത്താവ് യുവതിയുടെ കഴുത്ത് അറുത്തത് . സംഭവത്തിൽ ഭരണ്ടാം ഭർത്താവ് അഷറഫിനെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു, ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. കോഴിക്കോട്ടെ വനിതാ ഹോസ്റ്റലിലെ ജീവനക്കാരിയാണ് സെലീന. അഷറഫുമൊത്ത് ഇടക്കിവര്‍ കോഴിക്കോട്ടെ ലോഡ്ജില്‍ ഇടക്ക് താമസിക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ 13ന് കോഴിക്കോടെത്തിയ അഷറഫ് ഒരു ലോഡ്ജിൽ മുറിയെടുത്ത് സലീനയെ അങ്ങോട്ട് വിളിച്ചു വരുത്തുകയായിരുന്നു.ഇവിടെ വെച്ച് രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സലീനയുടെ കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സലീന സ്വയം ലോഡ്ജിൽ നിന്നും ഇറങ്ങിയോടി ഓട്ടോ വിളിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിക്കുകയായിരുന്നു. ഈ സമയത്ത് ഒന്നര വയസ്സുള്ള മകളും ലോഡ്ജിലുണ്ടായിരുന്നു. ലോഡ്ജിൽ വെച്ച് വലിയ ശബ്ദം കേട്ട ലോഡ്ജിലെ ജീവനക്കാരോട് ഭാര്യ സ്വയം കഴുത്ത് അറുത്ത് മരിക്കാൻ ശ്രമിച്ചു എന്നാണ് അഷറഫ് പറഞ്ഞിരുന്നത്.പിന്നീട് സെലീന എഴുതി നല്‍കിയ കുറിപ്പിലാണ് കഴുത്തറുത്തത് ഭര്‍ത്താവാണെന്ന് പൊലിസിനു മനസിലായത്. അഷ്റഫിന് സെലീനയെ സംശയമായിരുന്നെനും, ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാവാറുമുണ്ടായിരുന്നുഎന്നും. ഇതാകാം കൊലപാതകത്തിനു കാരണമെന്നാണ് പൊലിസ് നിഗമനം. സെലീനയുടെ ബന്ധുക്കളും അഷ്റഫിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. കസബ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Related Topics

Share this story