സൗത്ത് ആഫ്രക്കയിലെ മെറലൈസ് വാൻ ഡെർ മെർവെ എന്ന 32 കാരിയാണ് വാലന്റൈൻസ് ഡേയുടെ തലേ ദിവസം, താൻ വേട്ടയാടിയ ജിറാഫിന്റെ ഹൃദയം ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. മെറലൈസിന്റെ ഭർത്താവ് നൽകിയ വാലന്റൈൻസ് ഡേ പാരിതോഷികമായിരുന്നു വേട്ടയാടാനായി മുടക്കിയ ഒന്നര ലക്ഷം രൂപ. ഒരു ആൺ ജിറാഫിനെ വേട്ടയാടണമെന്നുള്ള തന്റെ അഞ്ചു വർഷത്തെ ആഗ്രഹമാണ് ഈ കൃത്യത്തോടെ സഫലമായതെന്നാണ് മെറലൈസ് പറഞ്ഞത്. ഇതിനെതിരെ നിറയെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും, ഇനിയും വേട്ട തുടരുമെന്നുമാണ് ഇവർ പറഞ്ഞിരിക്കുന്നത്.
