Times Kerala

ലോക്‌സഭ എംപി മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍

 
ലോക്‌സഭ എംപി മുംബൈയിലെ  ഹോട്ടലില്‍ മരിച്ച നിലയില്‍

മുംബൈ: ലോക്‌സഭ എംപി മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. ദാദ്രാ ആന്റ് നാഗര്‍ ഹവേലി എംപിയായ മോഹന്‍ ദേല്‍കറിനെ(58) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഹന്‍ സ്വതന്ത്രനായാണ് ലോക്‌സഭയിലേക്ക് മത്സരിച്ച്‌ ജയിച്ചിരുന്നത് . ദാദ്ര ആന്റ് നാഗര്‍ ഹവേലി കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന മോഹന്‍ 2019ല്‍ പാര്‍ട്ടി വിട്ടിരുന്നു. 2004മുതല്‍ ഇദ്ദേഹം ഈ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്.

Related Topics

Share this story