Times Kerala

സാങ്കേതികതയെ വെല്ലുന്ന തരത്തിൽ സ്കിയിങ് റൂട്ട് മാപ്പുകൾ കൈകൊണ്ട് വരച്ച് ഒരു ചിത്രകാരൻ !!

 
സാങ്കേതികതയെ വെല്ലുന്ന തരത്തിൽ സ്കിയിങ് റൂട്ട് മാപ്പുകൾ കൈകൊണ്ട് വരച്ച് ഒരു ചിത്രകാരൻ !!

ഒരു കംപ്യൂട്ടർ ചെയ്യുന്നതിനേക്കാൾ സൂക്ഷ്മതയോടെയും കൃത്യതയോടെയും, അമേരിക്ക മുതൽ ഓസ്‌ട്രേലിയ വരെയുള്ള മഞ്ഞുമലകളിലൂടെയുള്ള സ്കീയിങ് പാതകൾ വരയ്ക്കുന്ന അമേരിക്കയിലെ ചിത്രകാരനാണ് ജെയിംസ് നെഹ്‌യുസ്. വിവിധ സ്കീയിങ് സങ്കേതങ്ങളുടെ 200- ൽ അധികം മാപ്പുകൾ ഇദ്ദേഹം കൈകൊണ്ടു വരച്ച് പെയിന്റ് ചെയ്തിട്ടുണ്ട്.സാങ്കേതികതയെ വെല്ലുന്ന തരത്തിൽ സ്കിയിങ് റൂട്ട് മാപ്പുകൾ കൈകൊണ്ട് വരച്ച് ഒരു ചിത്രകാരൻ !! അതി സൂക്ഷ്മമായി ഓരോ മരങ്ങളെ വരെ ഉൾക്കൊള്ളിച്ച്, വളരെ ശ്രദ്ധാപൂർവ്വം ഓരോ മലയോരവും ചായം കൊടുത്ത് ചിത്രീകരിക്കുന്ന ഈ മാപ്പുകൾ പൂർത്തിയാക്കാൻ മൂന്നു മാസം വരെ എടുക്കാറുണ്ട്.സാങ്കേതികതയെ വെല്ലുന്ന തരത്തിൽ സ്കിയിങ് റൂട്ട് മാപ്പുകൾ കൈകൊണ്ട് വരച്ച് ഒരു ചിത്രകാരൻ !! സ്കീയിങ് വിദഗ്ധർ പോലും ഇദ്ദേഹത്തിന്റെ മാപ്പിനെ ആധാരമാക്കിയാണ്, ഇതുവരെ അറിയപ്പെടാത്തതും അടയാളപ്പെടുത്താത്തതുമായ മഞ്ഞ് പാതകളിൽകൂടി സഞ്ചരിക്കുന്നത്. സാങ്കേതികതയെ വെല്ലുന്ന തരത്തിൽ സ്കിയിങ് റൂട്ട് മാപ്പുകൾ കൈകൊണ്ട് വരച്ച് ഒരു ചിത്രകാരൻ !!മാപ്പുകൾ നിർമ്മിച്ചു നൽകാനായി ഇപ്പോഴും ധാരാളം ഓർഡറുകൾ ഇദ്ദേഹത്തിന് ലഭിക്കുന്നുയെന്നതും ശ്രദ്ധേയമാണ്. “ഓപ്പൺ റോഡ് സ്കി കമ്പനി” പ്രസിദ്ധീകരിച്ചിട്ടുള്ള “ദി മാൻ ബിഹൈൻഡ് ദി മാപ്‌സ് ” എന്ന പുസ്തകത്തിൽ ഇദ്ദേഹം വരച്ച 200 മാപ്പുകളും, ഇത് നിർമ്മിക്കാനായി അദ്ദേഹം നേരിട്ട കഷ്ടപ്പാടുകളും വിവരിക്കുന്നുണ്ട്. മുപ്പതു വർഷത്തോളമായി, വളരെ ആധികാരികമായി ഇദ്ദേഹം നിർമ്മിക്കുന്ന മാപ്പുകൾ, കമ്പ്യൂട്ടർ ഉപയോഗിച്ച് നിർമ്മിക്കുന്നവയെപ്പോലും വെല്ലുന്നവയാണ്.സാങ്കേതികതയെ വെല്ലുന്ന തരത്തിൽ സ്കിയിങ് റൂട്ട് മാപ്പുകൾ കൈകൊണ്ട് വരച്ച് ഒരു ചിത്രകാരൻ !!

Related Topics

Share this story