Times Kerala

സി​നി​മാ സെ​റ്റ് ക​ത്തി​ന​ശി​ച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

 
സി​നി​മാ സെ​റ്റ് ക​ത്തി​ന​ശി​ച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

ആ​ലു​വ: സി​നി​മാ സെ​റ്റ് ക​ത്തി​ന​ശി​ച്ച സം​ഭ​വത്തിൽ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം രൂപീകരിച്ചു.റൂ​റ​ൽ ജി​ല്ലാ പോ​ലി​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് ആണ് ഇക്കാര്യം അറിയിച്ചത്. ശ​നി​യാ​ഴ്ച്ച വൈ​കി​ട്ട് നടന്ന സം​ഭ​വ​ത്തി​ൽ പു​ത്ത​ൻ കു​രി​ശ് ഡി​വൈ​എ​സ്പി അ​ജ​യ് നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അന്വേഷണം ന​ട​ത്തു​ക. ക​ത്തി​പ്പോ​യ സെ​റ്റ് പ്ര​ത്യേ​ക അന്വേഷണ സം​ഘം സ​ന്ദ​ർ​ശി​ച്ചു. യു​വ സം​വി​ധാ​യ​ക​നാ​യ എ​ൽ​ദോ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന “മ​ര​ണ വീ​ട്ടി​ലെ തൂ​ണ്’ എ​ന്ന സി​നി​മ​യു​ടെ സെ​റ്റ് ആ​ണ് ക​ത്തിന​ശി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്ത് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തും. പോ​ലി​സ് നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്ന് എ​സ്പി കെ. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

Related Topics

Share this story