Times Kerala

10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി

 
10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി

മലപ്പുറം : 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായിഅറസ്റ്റിൽ . പിടിയിലായത് കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി. ജില്ലയിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കൊണ്ടുവന്ന കഞ്ചാവുമായാണ് പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കല്‍ ഫിറോസി (38) നെ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും മലഞ്ചരി പോലിസും ചേര്‍ന്ന് പിടികൂടിയത്. 2010 ലെ കുറ്റിപ്പുറം വിഷമദ്യദുരന്തക്കേസില്‍ പിടിക്കപ്പെട്ട് ഒരുവര്‍ഷത്തോളം ജയിലില്‍ കിടന്ന പ്രതിയാണ് പുളിക്കല്‍ ഫിറോസ്.
മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി പി ഷംസിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related Topics

Share this story