Times Kerala

“കോടതിയിലെ ട്വിസ്റ്റ് എന്നെ പൊട്ടിച്ചിരിപ്പിച്ചു”; ദൃശ്യം 2 വിനെക്കുറിച്ച് ആർ അശ്വിൻ

 
“കോടതിയിലെ ട്വിസ്റ്റ് എന്നെ പൊട്ടിച്ചിരിപ്പിച്ചു”; ദൃശ്യം 2 വിനെക്കുറിച്ച് ആർ അശ്വിൻ

ജിത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം 2 മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം കണ്ടു നിരവധി പ്രമുഖർ ചിത്രത്തെക്കുറിച്ചു മികച്ച  അഭിപ്രായം പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചു പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ. ട്വിറ്ററിലൂടെയാണ് താരം ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. “ചിത്രത്തിലെ കോടതി രംഗത്ത് മോഹൻലാൽ ചെയ്ത ജോർജ്കുട്ടി എന്ന കഥാപാത്രം ഉണ്ടാക്കിയ ട്വിസ്റ്റ് കണ്ടു ഞാൻ പൊട്ടി ചിരിച്ചു പോയി. ദൃശ്യം 2 മികച്ച ചിത്രം ആണെന്നും ഇതുവരെ കാണാത്തവർ ചിത്രത്തിന്റെ ആദ്യ ഭാഗം മുതൽ കാണണമെന്നും ” താരം ട്വീറ്റ് ചെയ്തു.

 

കോവിഡ് പശ്ചാത്തലത്തിൽ ആമസോൺ ഒ ടി ടി പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ലഭിക്കുന്നത്. മോഹൻലാലിന് പുറമെ മീന, മുരളി ഗോപി, സിദ്ദിഖ്, ആശാ ശരത്, സായികുമാർ, ജോയ് മാത്യു, എസ്തർ, അൻസിബ എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിനും മികച്ച പ്രതികരണമായിരുന്നു. തമിഴ്, ഹിന്ദി, തെലുഗ് തുടങ്ങി നിരവധി ഭാഷകളിലേക്ക് ചിത്രത്തിന്റെ ആദ്യഭാഗം റീമേക് ചെയ്തിട്ടുണ്ട്.

Related Topics

Share this story