Times Kerala

ആഴക്കടല്‍ മത്സ്യബന്ധനം: സർക്കാർ പിൻമാറുന്നു; ധാരണപത്രം റദ്ദാക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

 
ആഴക്കടല്‍ മത്സ്യബന്ധനം: സർക്കാർ പിൻമാറുന്നു; ധാരണപത്രം റദ്ദാക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: പ്രതിഷേധം കനത്തതോടെ അമേരിക്കൻ കമ്പനിക്ക്്​ ആഴക്കടല്‍ മത്സ്യബന്ധനത്തിന്​ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രത്തിൽ നിന്ന്​ സർക്കാർ പിൻമാറുന്നു.ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.ആഴക്കടല്‍ മത്സ്യബന്ധനത്തിന് സംസ്ഥാനസര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നല്‍കുകയോ ധാരണപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഏതെങ്കിലും ഒരു കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ അത്തരമൊരു ധാരണപത്രം ഒപ്പിട്ടിട്ടുണ്ടെങ്കില്‍ അത് പിന്നീടാണ് സര്‍ക്കാരിന്റെ പരിഗണയ്ക്കുവരുക. ആ ഘട്ടത്തിലാണ്നിയമപരമായ പരിശോധന നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Related Topics

Share this story