ന്യൂഡല്‍ഹി: വീട്ടില്‍ ഇരുന്ന് ഭര്‍ത്താവ് സൂം മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനിടെ ചുംബിക്കാനെത്തുന്ന ഭാര്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ലാപ്‌ടോപ്പിന് മുന്നില്‍ ഹെഡ് ഫോണും വെച്ച് ഗൗരവത്തോടെ സംസാരിക്കുന്ന ഭര്‍ത്താവിനെയാണ് വീഡിയോയില്‍ ആദ്യം കാണാനാകുക. ഇതിനിടെ പെട്ടെനന്നായിരുന്നു ഭാര്യയുടെ വരവ്. പെട്ടെന്ന് ഒഴിഞ്ഞുമാറിയ ഭര്‍ത്താവ്, എന്തായി, മീറ്റിങ്ങിലാണെന്നും, ക്യാമറ ഓണാണെന്ന് അറിയില്ലേ എന്ന് ദേഷ്യപ്പെടുന്നതും കാണാം. അപ്പോള്‍ സംശയത്തോടെ ലാപ്‌ടോപ്പിലേക്ക് നോക്കകുയും പുഞ്ചിരിക്കുകയും ചെയ്യുന്ന ഭാര്യയെയും വീഡിയോയില്‍ കാണാം. ‘സൂം കോള്‍ ആഹാ രസകരം’ എന്ന കുറിപ്പോടെ വ്യവസായ പ്രമുഖന്‍ ഹര്‍ഷ് ഗോയങ്കെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.’ആ സ്ത്രീയെ വൈഫ് ഓഫ് ദി ഇയര്‍ ആയി നോമിനേറ്റ് ചെയ്യുന്നു. ഭര്‍ത്താവ് ദുര്‍മുഖം കാട്ടിയിരുന്നില്ലെങ്കില്‍ ഈ വര്‍ഷത്തെ മികച്ച ദമ്ബതിമാരായി അവരെ നോമിനേറ്റ് ചെയ്യുമായിരുന്നു’ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
As #Shweta is trending let me show you another online class blunder 🤣🤣🤣🤣🤣 pic.twitter.com/9ehTEhxyPD
— Praveen (@Praveen31858017) February 18, 2021