Times Kerala

മധ്യപ്രദേശിലെ ബസ് അപകടം; മരണം 54 ആയി

 
മധ്യപ്രദേശിലെ ബസ്  അപകടം; മരണം 54 ആയി

ഭോപ്പാൽ :മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം കനാലിലേയ്ക്ക് മറിഞ്ഞ് ഉണ്ടായ ബസ് അപകടത്തിൽ മരണം 54 ആയി. കാണാതായ അവസാന വ്യക്തിയുടെ മൃതദേഹവും കനാലിൽ നിന്ന് കണ്ടെത്തി. ഇതോടെ തിരച്ചിൽ അവസാനിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ സിഥി ജില്ലയിലെ പാട്‌നയിലാണ് അപകടം ഉണ്ടായത്. ബൻസാഗർ കനാലിലേക്കാണ് ബസ് മറിഞ്ഞത്. ഏഴു പേർ നീന്തി രക്ഷപ്പെട്ടു. സിഥിയിൽ നിന്ന് സാത്‌നയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

Related Topics

Share this story