മോസ്കോ: പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പടർന്നതായി സ്ഥിരീകരിച്ച് റഷ്യ. ആദ്യ കേസ് രാജ്യത്ത് രേഖപ്പെടുത്തിയെന്ന് ലോകാരോഗ്യ സംഘടനയിൽ (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് ചെയ്തതായും റഷ്യൻ ഉപഭോക്തൃ ആരോഗ്യ നിരീക്ഷണ വിഭാഗം മേധാവി റോസ്പോട്രെബ്നാഡ്സർ പറഞ്ഞു.
പക്ഷിപ്പനിയുടെ H5N8 വകഭേദം റഷ്യ, യൂറോപ്പ്, ചൈന, മിഡിൽ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് കോഴികളിൽ മാത്രമായിരുന്നു. H5N1, H7N9, H9N2 എന്നീ വകഭേദങ്ങൾ മനുഷ്യരിലേക്ക് പകരാം. പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളൂവന്‍സ കാട്ടുപക്ഷികളിലും വളര്‍ത്തുപക്ഷികളിലും കണ്ടുവരുന്ന സാംക്രമിക രോഗമാണ്.
ഓര്‍ത്തോമിക്സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ എ. വൈറസുകളാണ് പക്ഷിപ്പനിയുടെ കാരണക്കാര്‍. ദേശാടന പക്ഷികളാണ് ഈ രോഗം പടര്‍ത്തുന്നത്. ഇത്തരം പക്ഷികളില്‍ സ്വാഭാവികമായി ചെറിയ അളവില്‍ കണ്ടുവരുന്ന വൈറസുകള്‍ വളര്‍ത്തു പക്ഷികളിലേക്ക് പടരുന്നതോടെ വിനാശകാരികളാകുന്നു.