Times Kerala

അച്ഛനോട് വിശദീകരണം തേടിയവർ ഇന്ന് കോൺഗ്രസ്സിനോടൊപ്പം വേദി പങ്കിടുന്നു; ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി ഷമ്മി തിലകൻ

 
അച്ഛനോട് വിശദീകരണം തേടിയവർ ഇന്ന് കോൺഗ്രസ്സിനോടൊപ്പം വേദി പങ്കിടുന്നു; ഇടവേള ബാബുവിനെതിരെ രൂക്ഷ  വിമർശനവുമായി ഷമ്മി തിലകൻ

അമ്മ സിനിമ സംഘടന സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഷമ്മി തിലകൻ. പണ്ട് കമ്മ്യൂണിസ്റ്റാണെന്ന് തുറന്നു പറഞ്ഞ തന്റെ അച്ഛൻ തിലകനോട് വിശദീകരണം ആവശ്യപ്പെട്ടയാളാണ് കോൺഗ്രസിനൊപ്പം വേദി പങ്കിടുന്നതെന്നാണ് ഇടവേള ബാബു കോൺഗ്രസ് നേതാക്കൾക്കൊപ്പം ഇരിക്കുന്ന ചിത്രമുൾപ്പെടെ പോസ്റ്റ് ചെയ്ത് ഷമ്മി തിലകൻ പറഞ്ഞത്.

‘ഞാൻ കമ്മ്യൂണിസ്റ്റാണ് ! എന്ന് പരസ്യമായി പറഞ്ഞതിന് എന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ പ്രതിപക്ഷനേതാവ് ഞാൻ കോൺഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കുഴപ്പം ? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..? നന്നായി കണ്ണ് തള്ളി കണ്ടാ മതി..!’ എന്നാണ് ഷമ്മി തിലകൻ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തത്.

അച്ഛനോട് വിശദീകരണം തേടിയവർ ഇന്ന് കോൺഗ്രസ്സിനോടൊപ്പം വേദി പങ്കിടുന്നു; ഇടവേള ബാബുവിനെതിരെ രൂക്ഷ  വിമർശനവുമായി ഷമ്മി തിലകൻ

ഹരിപ്പാട് വെച്ച് കഴിഞ്ഞ ദിവസം നടന്ന രമേശ്​ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ചടങ്ങിൽ വെച്ചാണ് ഇടവേള ബാബു താൻ കോൺഗ്രസ്സിനൊപ്പമാണെന്നു പറഞ്ഞ് അവർക്ക് പിന്തുണ പ്രഖ്യാപിച്ചത്. നടൻ രമേശ് പിഷാരടിയും ഇടവേള ബാബുവിനൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു.

Related Topics

Share this story