Times Kerala

കാറിലെ സീറ്റിനടിയിലും ബാഗിലുമായി കൊക്കെയ്ന്‍; ബിജെപി യുവ വനിതാ നേതാവ് അറസ്റ്റില്‍

 
കാറിലെ സീറ്റിനടിയിലും ബാഗിലുമായി കൊക്കെയ്ന്‍; ബിജെപി യുവ വനിതാ നേതാവ് അറസ്റ്റില്‍

കൊൽക്കത്ത: കാറിലെ സീറ്റിനടിയിലും ഹാൻഡ് ബാഗിലുമായി കൊക്കെയ്ന്‍ കടത്താൻ ശ്രമിച്ച ബിജെപി യുവ വനിതാ നേതാവ് അറസ്റ്റില്‍. വെള്ളിയാഴ്ച പശ്ചിമ ബംഗാള്‍ പൊലീസാണ് ബിജെപി യുവ വനിതാ നേതാവ് പമേല ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കൊക്കെയ്ന്‍ പിടികൂടുമ്ബോള്‍ കാറില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പമേലയുടെ സുഹൃത്തായ പ്രോബിര്‍ കുമാര്‍ ഡേ എന്നയാളുമുണ്ടായിരുന്നു.പമേല യാത്രയ്ക്കിടെ സ്ഥിരമായി ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തുകയും ഇവിടെ നിന്ന് കൊക്കെയ്ന്‍ കയറ്റുകയും ചെയ്യാറുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരിശോധനയ്ക്കായി കാര്‍ കൈകാണിച്ചു നിര്‍ത്തിയ പൊലീസ് നടത്തിയ തിരച്ചിലിലാണ് സീറ്റിനടിയിലും ബാഗിലുമായി കൊക്കെയ്ന്‍ കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

Related Topics

Share this story