Nature

ഇലക്ട്രിക് വാഹന നിർമ്മാണം; ഇന്ത്യയിൽ കോടികൾ നിക്ഷേപിക്കാനൊരുങ്ങി ഹ്യുണ്ടായ്

ന്യൂഡൽഹി: രാജ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാണ മേഖലയിൽ കോടികൾ നിക്ഷേപിക്കാനൊരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ്. നാല് വർഷത്തിനുള്ളിൽ 3,200 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ രാജ്യത്തെ വാഹന നിർമ്മാണ വിപണിയിൽ 17 ശതമാനം പങ്കാളിത്തമാണ് ഹ്യുണ്ടായിക്കുള്ളത്.

വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളാണ് ലോകത്തിന്റെ ഭാവിയെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമ്മാണ മേഖലയിൽ ഹ്യൂണ്ടായ് പ്രത്യേകം ശ്രദ്ധ ചെലുത്താൻ ഒരുങ്ങുന്നത്. പ്രാദേശികമായി നിർമ്മിച്ചതും, സാധാരണക്കാർക്ക് വാങ്ങാൻ കഴിയുന്നതുമായ വാഹനങ്ങൾക്കായി 1000 കോടിയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് കമ്പനി ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ഇതിനായി ദക്ഷിണ കൊറിയയിലെ മറ്റൊരു വാഹന നിർമ്മാതാക്കളമായ കിയയുമായി സഹകരിക്കുമെന്നാണ് വിവരം.

അതേസമയം, വാഹനത്തിന്റെ ബാഹ്യരൂപം സംബന്ധിച്ച വിവരങ്ങൾ ഒന്നു തന്നെ പുറത്തുവിട്ടിട്ടില്ല. ആധുനിക രീതിയിലുള്ള എസ്‌യുവി വാഹനങ്ങളുടെ ചെറുപതിപ്പുകളാകും കമ്പനി പുറത്തിറക്കുക എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

You might also like