Times Kerala

കോടീശ്വരന്മാരുടെ മന്ത്രിസഭ…………. 56 ​ൽ 51 ഉം കോ​ടീ​ശ്വ​ര​ൻ​മാ​ർ

 
കോടീശ്വരന്മാരുടെ മന്ത്രിസഭ…………. 56 ​ൽ 51 ഉം കോ​ടീ​ശ്വ​ര​ൻ​മാ​ർ

ന്യൂ​ഡ​ൽ​ഹി: മോ​ദി മ​ന്ത്രി​സ​ഭ കോടീശ്വരന്മാരുടെ മന്ത്രിസഭ. 56 മ​ന്ത്രി​മാ​രി​ൽ 51 പേ​രും കോ​ടീ​ശ്വ​ര​ൻ​മാ​ർ. ശി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് ഹ​ർ​സ്രി​മ​ത് കൗ​ർ ബാ​ദ​ലാ​ണ് ഇതിൽ ഒന്നാമൻ. ഹ​ർ​സ്രി​മ​തി​ന് 217 കോ​ടി​യു​ടെ ആ​സ്തി​യാ​ണു​ള്ള​ത്. മറ്റുള്ളവർക്ക് 100 കോ​ടി​യി​ൽ താ​ഴെ​യാ​ണ് ആ​സ്തി.പി​യൂ​ഷ് ഗോ​യ​ലാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ഗോ​യ​ലി​ന് 95 കോ​ടി രൂ​പ​യാ​ണ് ആ​സ്തി. ഗു​രു​ഗ്രാ​മി​ൽ​നി​ന്ന് ജ​ന​വി​ധി​തേ​ടി​യ റാ​വു ഇ​ന്ദ്ര​ജി​ത് സിം​ഗി​ന് ആ​കെ 42 കോ​ടി​യു​ടെ ആ​സ്തി​യാ​ണു​ള്ള​ത്. ഇ​ദ്ദേ​ഹ​ത്തി​നു പി​ന്നി​ലുള്ള അ​മി​ത് ഷാ​യു​ടെ ആ​സ്തി 40 കോ​ടിയാണ്.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കോ​ടീ​ശ്വ​ര​നാ​ണ്. പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹം നാ​ൽ​പ്പ​ത്തി​യാ​റാ​മ​താ​ണ്. ര​ണ്ടു കോ​ടി രൂ​പ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി.ഒ​ഡീ​ഷ​യി​ൽ​നി​ന്നു​മു​ള്ള പ്ര​താ​പ് ച​ന്ദ്ര സാ​രം​ഗി​യാ​ണ് മ​ന്ത്രി​മാ​രി​ൽ ആ​സ്തി ഏ​റ്റ​വും കു​റ​വു​ള്ള​ത്. ഇ​ദ്ദേ​ഹ​ത്തി​ന് 13 ല​ക്ഷം രൂ​പ​യു​ടെ ആ​സ്തി​യാ​ണ് ഉ​ള്ള​ത്.

Related Topics

Share this story