Times Kerala

ഐ​പി​എ​ൽ താ​ര​ലേ​ലം: മ​ല​യാ​ളി​ക​ള്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കി​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ സ്വന്തമാക്കി

 
ഐ​പി​എ​ൽ താ​ര​ലേ​ലം: മ​ല​യാ​ളി​ക​ള്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കി​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ സ്വന്തമാക്കി

ചെ​ന്നൈ: ഇക്കൊല്ലത്തെ ഐ​പി​എ​ൽ താ​ര​ലേ​ലം ചെ​ന്നൈ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഇതിനിടെ മ​ല​യാ​ളി​ക​ള്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കി​യ യു​വ​താ​രം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ സ്വ​ന്ത​മാ​ക്കി. അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷം രൂ​പ​യ്ക്കാ​ണ് താരത്തെ ആർസിബി സ്വന്തമാക്കിയത്. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നു​വേ​ണ്ടി ബാം​ഗ്ലൂ​ര്‍ ഒ​ഴി​കെ മ​റ്റു ടീ​മു​ക​ളൊ​ന്നും രം​ഗ​ത്തെ​ത്തി​യി​ല്ല. മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ മും​ബൈ​ക്കെ​തി​രെ ന​ട​ത്തി​യ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് അ​സ്ഹ​റു​ദ്ദീ​നെ ദേ​ശീ​യ ശ്ര​ദ്ധ​യി​ലെ​ത്തി​ച്ച​ത്. മത്സരത്തിൽ 37 പ​ന്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യ അ​സ്ഹ​റു​ദ്ദീ​ന്‍ 54 പ​ന്തി​ല്‍ 11 സി​ക്സും ഒ​മ്പ​ത് ഫോ​റും അ​ട​ക്കം 137 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

Related Topics

Share this story