Times Kerala

‘സുധാകരൻ പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു; കൈകാര്യം ചെയ്തില്ലെങ്കിൽ നാടിനാപത്ത്’; കെ.കെ. രാഗേഷ് എംപി

 
‘സുധാകരൻ പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു; കൈകാര്യം ചെയ്തില്ലെങ്കിൽ നാടിനാപത്ത്’; കെ.കെ. രാഗേഷ് എംപി

കണ്ണൂർ: കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എംപിയെ ’പേപ്പട്ടി’ യോട് ഉപമിച്ചു സിപിഎം സംസ്ഥാന സമിതിയംഗവും എംപിയുമായ കെ.കെ. രാഗേഷ് എംപി. സുധാകരൻ പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞെന്നു കെ.കെ. രാഗേഷ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

രാഗേഷിന്റെ കുറിപ്പ്‌

കെ. സുധാകരന് ഭ്രാന്ത്, ഉടൻ ചികിത്സിക്കണം
കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടർച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാകും. ജനങ്ങളോട് മറ്റൊന്നും ചർച്ചചെയ്യാനില്ലാതെ വന്നപ്പോൾ യുഡിഎഫിന്റെ നേതാക്കൾ തെക്കും വടക്കും നടന്ന് വായിൽതോന്നിയത് വിളിച്ചുപറയുകയാണ്. സുധാകരനാവട്ടെ, പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജാത്യധിക്ഷേപമാണ് പ്രധാന കലാപരിപാടി. മുന്നിൽ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊർജ്ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിനാപത്താണ്. അതിന് രാഹുൽഗാന്ധി മുൻകൈയ്യെടുക്കണം.

കെ കെ രാഗേഷ് എം പി

Related Topics

Share this story