Times Kerala

‘ഒരു കാരണവശാലും കോഹ്‌ലി അടുത്ത ടെസ്റ്റ് കളിക്കരുത്’; വിലക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇംഗ്ലണ്ട് താരം

 
‘ഒരു കാരണവശാലും കോഹ്‌ലി അടുത്ത ടെസ്റ്റ് കളിക്കരുത്’; വിലക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇംഗ്ലണ്ട് താരം

ലണ്ടന്‍: രണ്ടാം ടെസ്റ്റില്‍ അമ്പയറോട് കയര്‍ത്ത് സംസാരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒരു കാരണവശാലും അടുത്ത ടെസ്റ്റ് കളിക്കരുതെന്ന് ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം ഡേവിഡ് ലോയിഡ്. റൂട്ടിനെതിരായ എല്‍ബിഡബ്ല്യു അപ്പീലില്‍ ഡിആര്‍എസിലൂടെ നോട്ടൗട്ട് ഫലം വന്നതിന് പിന്നാലെ അമ്പയർ നിതിന്‍ മേനോനോട് കോഹ്‌ലി ക്ഷുഭിതനായി സംസാരിച്ചിരുന്നു.

ഇതുവരെ എന്തെങ്കിലും അച്ചടക്ക നടപടി കോഹ്‌ലിക്കെതിരെ സ്വീകരിച്ചോ? മറ്റ് ഏതൊരു കളിയായിരുന്നു എങ്കിലും അപ്പോള്‍ തന്നെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കിയാനെ. അടുത്ത ആഴ്ച അഹമ്മദാബാദില്‍ കോഹ്‌ലി ഒരു കാരണവശാലും കളിക്കാന്‍ പാടില്ല, എന്നാണു ഡെയ്‌ലി മെയിലിലെ തന്റെ കോളത്തില്‍ ലോയിഡ് എഴുതിയത്.

Related Topics

Share this story