Nature

‘പൊറോട്ട’ കഴിച്ചോളൂ…; ആരോഗ്യത്തിന് ഹാനികരമാകില്ല: പുതിയ കണ്ടെത്തൽ

മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് പൊറോട്ട. എന്നാൽ ഇത് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയുന്നുണ്ടെങ്കിലും ഇന്നും പൊറോട്ട മലയാളിക്ക് ഏറെ പ്രിയമാണ്.

പൊറോട്ടയുടെ അമിത ഉപയോഗം പ്രമേഹം, അമിതവണ്ണം, അർബുദം തുടങ്ങിയ മാരക രോഗങ്ങൾക്ക് ഇടയാക്കുമെന്നാണ് പറയപ്പെടുന്നത്. മൈദയിൽ ഫൈബറിന്റെ അംശമില്ലെന്നും ശുദ്ധമായ കാർബോഹൈഡ്രേറ്റ് മാത്രമാണ് ഉള്ളതെന്നും പറയുന്നു. എന്നാൽ, മൈദയിൽ പ്രോട്ടീൻ ഉൾപ്പെടുന്നതായാണ് ഇപ്പോൾ പുറത്തുവന്ന ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.

ഇന്ത്യൻ വിഭവങ്ങളിൽ പരീക്ഷണവും പഠനവും നടത്തുന്ന ക്രിഷ് അശോക് എഴുതിയ ‘മസല ലാബ്: ദ സയൻസ് ഓഫ് ഇന്ത്യൻ കുക്കിംഗ്’ എന്ന പുസ്തകത്തിലാണ് പൊറോട്ടയുടെ ഗുണങ്ങളെപ്പറ്റി വിവരിച്ചിട്ടുള്ളത്. 100 ഗ്രാം വേവിച്ച പരിപ്പിലുള്ളതിന് തുല്യമായ അളവിൽ തന്നെ 100 ഗ്രാം മൈദയിലും പ്രോട്ടീൻ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇതോടെ ആരോഗ്യപ്രശ്‌നങ്ങൾ പേടിച്ച് പൊറോട്ട കഴിക്കാതിരിക്കുന്നവർക്ക് ആശ്വാസം നൽകുന്ന കണ്ടെത്തലാണ് ക്രിഷ് അശോക് നടത്തിയിരിക്കുന്നത്.

You might also like