Times Kerala

കണ്ണൂരിൽ പുസ്തകം വിൽക്കാൻ വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ചു; വില്ലേജ് ഓഫീസർ പിടിയിൽ

 
കണ്ണൂരിൽ പുസ്തകം വിൽക്കാൻ വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ചു; വില്ലേജ് ഓഫീസർ പിടിയിൽ

കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച കേസിൽ വില്ലേജ് ഓഫിസർ അറസ്റ്റിൽ. പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് പിടിയിലായത്. പുസ്തകം വിൽക്കാനായി വീട്ടിലെത്തിയ 23 കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.അവിവാഹിതനായ രഞ്ജിത്ത് മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. വീടുകൾ കയറി പുസ്തകങ്ങൾ വിൽപന നടത്തുന്ന പെൺകുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനമുണ്ടായത്.പെൺകുട്ടിയെ വീടിനുള്ളിൽവച്ച് രഞ്ജിത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു. രഞ്ജിത്തിന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി വനിതാ പൊലീസിൽ പരാതി നൽക്കുകയായിരുന്നു.

Related Topics

Share this story