Times Kerala

രാത്രി ഒരു കഷ്ണം ഇഞ്ചി ഉപ്പും കൂട്ടി കടിച്ചു തിന്നൂ.!!

 
രാത്രി ഒരു കഷ്ണം ഇഞ്ചി ഉപ്പും കൂട്ടി കടിച്ചു തിന്നൂ.!!

എത്ര ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും ആരോഗ്യത്തിന് നല്‍കുന്ന ഗുണത്തെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിയാന്‍ കഴിയില്ല. എന്നാല്‍ ഇഞ്ച് ആയുസ്സിന്റെ അളവ് കോലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്കും പ്രാധാന്യമാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇഞ്ചിക്ക് നല്‍കുന്നത്.

പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ പലപ്പോഴും ഇഞ്ചിയുടെ ഒരു കഷ്ണം മതി. അത്രക്കുണ്ട് ഇതിന്റെ പവ്വര്‍. ഇഞ്ചി പല രൂപത്തില്‍ ആരോഗ്യത്തിന് ഉപയോഗിക്കാവുന്നതാണ്. ഇഞ്ചി പച്ചക്കും, ഇഞ്ചി കറിയായും പാകം ചെയ്തും ഇഞ്ചി ചായയായും എല്ലാം ഉപയോഗിക്കാവുന്നതാണ്.

എന്നാല്‍ ഇനി ആരോഗ്യത്തിന് ഇതൊന്നും അല്ലാതെ തന്നെ നമുക്ക് പല ആരോഗ്യപ്രതിസന്ധികളില്‍ നിന്നും സംരക്ഷിക്കുന്നതിന് ഇഞ്ചി ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഏതൊക്കെ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനാണ് ഇഞ്ചി ഉപയോഗിക്കുന്നത് എന്ന് നോക്കാം. ഒരു കഷ്ണം ഇഞ്ച് കിടക്കും മുന്‍പ് അല്‍പം ഉപ്പും കൂട്ടി കടിച്ച് തിന്നാല്‍ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കും എന്ന് നോക്കാം.

ഛര്‍ദ്ദിയും മനം പിരട്ടലും
പലരേയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഛര്‍ദ്ദിയും മനം പിരട്ടലും. ഇതിന് രണ്ടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചി. ഗര്‍ഭിണികള്‍ക്കും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു കഷ്ണം ഇഞ്ചിയെടുത്ത് അതില്‍ അല്‍പം ഉപ്പ് മിക്സ് ചെയ്ത് കഴിച്ചാല്‍ മതി. ഇത് എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഗര്‍ഭിണികളില്‍ മാത്രമല്ല അല്ലാതെ തന്നെ ആര്‍ക്ക് വേണമെങ്കിലും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ ഇഞ്ചി ഉപയോഗിക്കാവുന്നതാണ്.

ദഹന പ്രശ്‌നവും നെഞ്ചെരിച്ചിലും
പലപ്പോഴും പലരിലും ഉണ്ടാവുന്ന ആരോഗ്യ പ്രതിസന്ധിയാണ് നെഞ്ചെരിച്ചിലും ദഹന പ്രശ്‌നങ്ങളും. ഇതിന് പരിഹാരം കാണാന്‍ പലരും ഇഞ്ചിയെ ആശ്രയിക്കുന്നു. എന്നാല്‍ ഇനി അല്‍പം ഉപ്പും കൂട്ടി ഇഞ്ചി കഴിച്ച് നോക്കൂ. ഇത് നെഞ്ചെരിച്ചിലിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിമിഷ നേരം കൊണ്ട് തന്നെ നെഞ്ചെരിച്ചിലിനെ ഇല്ലാതാക്കുന്നു.

ശാരീരികോര്‍ജ്ജം
ശാരീരികമായി കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇഞ്ചി. ഇഞ്ചി ചായ കഴിക്കുന്നത് നിങ്ങളില്‍ തളര്‍ച്ചയെ മാറ്റി ഉന്‍മേഷത്തിന് സഹായിക്കുന്നു. ത്രയൊക്കെ തളര്‍ന്നിരിക്കുന്ന ആളാണെങ്കിലും അല്‍പം ഇഞ്ചി കഷ്ണമായിട്ട് കഴിച്ചാല്‍ മതി. ഇത് എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. ഇതെല്ലാം ഇഞ്ചി കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങളാണ്.

വേദന കുറക്കാന്‍
വേദന പല വിധത്തില്‍ ഉണ്ടാവാം. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചി. തലവേദന വയറു വേദന നടുവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇഞ്ചി. ഇഞ്ചിയില്‍ ഒരു കഷ്ണം ഉപ്പ് മിക്സ് ചെയ്ത് കഴിച്ചാല്‍ ഇത്തരത്തിലുള്ള ഏത് വേദനകള്‍ക്കും പരിഹാരം നല്‍കാം. അതുകൊണ്ട് മടിക്കാതെ തന്നെ ഈ പ്രതിസന്ധികളെ പരിഹരിക്കാന്‍ ഇഞ്ചി ഉപയോഗിക്കൂ.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍
രോഗപ്രതിരോധ ശേഷി ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞ് വരുന്ന അവസ്ഥയിലാണ് നമ്മളോരോരുത്തരും ജീവിക്കുന്നത്. അതുകൊണ്ട് തന്നെഅതിനെ വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇഞ്ചി ഇത്തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. സാധാരണത്തേതില്‍ നിന്ന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇമ്മ്യൂണിറ്റിയെ നിലനിര്‍ത്തുന്നതിനും ഇഞ്ചി സഹായിക്കുന്നു.

പുരുഷ വന്ധ്യത
പുരുഷ വന്ധ്യതക്ക് കാരണമാകുന്ന പ്രതിസന്ധികളേയും പ്രശ്നങ്ങളേയും ഇല്ലാതാക്കി പുരുഷ വന്ധ്യതയെ ഇല്ലാതാക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു. ഇത് സ്പേം കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനും ഉദ്ദാരണം കൃത്യമാക്കുന്നതിനും സഹായിക്കുന്നു. അതിലുപരി ഇഞ്ചി കഴിക്കുന്നതിനും പുരുഷന്‍മാരില്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് എന്നും രാത്രി കിടക്കാന്‍ പോവുന്നതിന് മുന്‍പായി ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് ശീലമാക്കുക. ഇത് പല വിധത്തിലുള്ള പുരുഷ ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

Related Topics

Share this story