Times Kerala

കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ വിവിധ നഗരങ്ങളില്‍ ഏറ്റവും വേഗമേറിയ 4ജി നെറ്റ്‌വര്‍ക്ക് വിയുടേത്

 
കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ വിവിധ നഗരങ്ങളില്‍ ഏറ്റവും വേഗമേറിയ 4ജി നെറ്റ്‌വര്‍ക്ക് വിയുടേത്

കൊച്ചി: തുടര്‍ച്ചയായ രണ്ടാമത്തെ പാദത്തിലും ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വേഗമേറിയ 4ജി നെറ്റ്വര്‍ക്കായി വോഡഫോണ്‍ ഐഡിയയുടെ (വി) ഗിഗാനെറ്റവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബ്രോഡ്ബാന്‍ഡ് പരിശോധനയിലും വെബ് അധിഷ്ഠിത നെറ്റ്വര്‍ക്ക് ഡയഗ്‌നോസ്റ്റിക് ആപ്ലിക്കേഷനുകളിലും ആഗോള തലത്തില്‍ നില്‍ക്കുന്ന ഊകലയുടെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.

കൊച്ചി, കൊല്ലം, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ഉള്‍പ്പെട കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപ്‌ലോഡ്, ഡൗണ്‍ലോഡ് വേഗം തരുന്ന നെറ്റ്‌വര്‍ക്ക് വിയുടെ ഗിഗാനെറ്റ് ആണ്.

ഇന്ത്യയിലെ മറ്റ് ഓപ്പറേറ്റര്‍മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020 ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ ഏറ്റവും ഉയര്‍ന്ന 4ജി ഡൗണ്‍ലോഡ്, അപ്ലോഡ് വേഗം നല്‍കിയത് വി ആണ്. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ആറ് മാസ കാലയളവില്‍ സ്ഥിരതയാര്‍ന്ന വേഗം നല്‍കുന്ന ഒരേയൊരു ഓപ്പറേറ്ററായി വി മാറി.

കേരളം ഉള്‍പ്പെടെ 16 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ 4ജി നെറ്റ്‌വര്‍ക്കിന്റെ ശരാശരി വേഗത്തില്‍ ഏറ്റവും ഉയര്‍ന്ന വേഗം നല്‍കുന്നത് വി ഗിഗാനെറ്റ് ആണ്. ഡല്‍ഹി, കൊല്‍ക്കൊത്ത, മുംബൈ തുടങ്ങിയ മെട്രോ ഉള്‍പ്പെട രാജ്യത്ത പ്രധാനപ്പെട്ട 120 നഗരങ്ങളില്‍ വേഗത്തിന്റെ കാര്യത്തില്‍് വിയുടെ 4ജി നെറ്റ്‌വര്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. തലേ ക്വാര്‍ട്ടറിനേക്കാള്‍ വി നില മെച്ചപ്പെടുത്തുകയും ചെയ്തു.

ട്രായിയുടെ മൈ കോള്‍ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ജനുവരിയില്‍ ഏറ്റവും മികച്ച ശബ്ദ ഗുണനിലവാരം പുലര്‍ത്തിയത് വോഡഫോണ്‍ ഐഡിയ ആണ്. തുടര്‍ച്ചയായ മൂന്നാമത്തെ മാസമാണ് വി ഈ സ്ഥാനം നില്‍നിര്‍ത്തുന്നത്. 1-5 വരെയുള്ള സ്‌കെയിലില്‍ 4 പോയിന്റ് നേടിയ ഓപ്പറേറ്ററുംകൂടിയാണ് വി.

ജൂലൈ ഡിസംബറില്‍ ഏറ്റവും വേഗമേറയ 4ജി നെറ്റ് വര്‍ക്കായി വോഡഫോണ്‍ ഐഡിയെ ഊകല നിര്‍ണയിച്ചതിനു പുറമേ നവംബര്‍ മുതല്‍ ജനുവരി ഏറ്റവും മികച്ച മികച്ച ശബ്ദ ഗുണനിലവാരം നല്‍കുന്നത് വോഡഫോണ്‍ ഐഡിയ ആണെന്ന ട്രായ് റിപ്പോര്‍ട്ടു തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച കണക്ടീവിറ്റി അനുഭവം നല്‍കുന്നതിനുള്ള തങ്ങളുടെ ശ്രമത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്, വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ രവീന്ദര്‍ തക്കര്‍ പറഞ്ഞു. 5ജി നെറ്റ്‌വര്‍ക്ക് അടിത്തറയില്‍ നിര്‍മിച്ചിട്ടുള്ള തങ്ങളുടെ നെറ്റ്‌വര്‍ക്കും പുതുയുഗ ഡിജിറ്റല്‍ ഇന്ത്യക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സേവനങ്ങളും ഇന്ത്യയിലെ ആളുകളേയും ബിസിനസുകളേയും മുന്നോട്ടു കൊണ്ടുപോകുവാനും അഭിവൃത്തിപ്പെടുത്താനും സഹായിക്കും.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം നെറ്റ്വര്‍ക്ക് സംയോജനം പൂര്‍ത്തിയാക്കിയ വി, അതിന്റെ ശേഷി ഇരട്ടിയാക്കി, വ്യക്തിഗത, എന്റര്‍പ്രൈസ് ഉപഭോക്താക്കള്‍ക്ക് മികച്ച നെറ്റ്വര്‍ക്ക് അനുഭവം നല്‍കുന്നതിന് ഇത് സഹായിക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ശേഷിയും വേഗതയും ഇരട്ടിയാക്കും.

Related Topics

Share this story